WELCOME TO GUPS THALAVOOR

WELCOME TO Govt.UPSchool,THALAVOOR....തലവൂര്‍ ഗവ.യു.പി.എസ്സിലേക്ക് സ്വാഗതം

Wednesday, July 10, 2013

എന്റെ വിദ്യാലയം


ഗവ.യു.പി.സ്കൂള്‍,തലവൂര്‍
തലവൂര്‍.പി..,കൊല്ലം കുളക്കട വിദ്യാഭ്യാസ ഉപ ജില്ല
ഫോണ്‍:0475 2329677 Email: thalavoorups@gmail.com
Blog: gupsthalavoor.blogspot.in

എന്റെ വിദ്യാലയം

പത്തനാപുരം താലൂക്കില്‍ തലവൂര്‍ ഗ്രാമപഞ്ചായത്തിലെ നടുത്തേരി വാര്‍ഡിലാണ് ഈ വിദ്യാലയം പ്രവര്‍ ത്തിക്കുന്നത്.തലവൂര്‍ പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണ് തലവൂര്‍ ഗവ.യൂപി സ്കൂള്‍.ഇത് സ്ഥാപിതമായത് ക്രിസ്തുവര്‍ഷം 1860 ലാണ്.തലവൂര്‍ പഞ്ചായത്തിലെ ഏക ഗവണ്‍മെന്റ് യൂ.പി.സ്കൂളായ ഇത് നടുത്തേരി സ്കൂള്‍ എന്ന് അറിയപ്പെടുന്നു. തലവൂര്‍,ഗവ.യൂ.പി.സ്കൂള്‍ എന്നും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു.സബ്ബ്ജില്ലാതലത്തില്‍ ഓവറാള്‍ ചാമ്പ്യന്‍ ഷിപ്പ് സ്ഥിരമായി ഈ വിദ്യാലയത്തിനായിരുന്നു. ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന രക്ഷിതാക്കളുടെ കുട്ടികളാണ്.

പരിഷ്കരിച്ച പാഠ്യപദ്ധതി, അതിന്റെ സത്ത ഉള്‍ക്കൊണ്ട് ബോധനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതില്‍ ഈ വിദ്യാലയം പ്രത്യേകം ശ്രദ്ധ നല്‍കുന്നു.ഗുണനിലവാരമുള്ള വിദ്യാഭ്യാസം സമൂഹം ആഗ്രഹിക്കുന്ന തരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രദാനം ചെയ്യുന്നതില്‍ പ്രതിജ്ഞാ ബദ്ധതയോടെ ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു.നിലവാരം പുലര്‍ത്തുന്ന കംപ്യൂട്ടര്‍ ലാബ്,ലൈബ്രറി,സയന്‍സ് ലാബ്, വര്‍ക്ക് റൂം എന്നിവയും ഈ വിദ്യാലയത്തില്‍ ഉണ്ട്. കുളക്കട വിദ്യാഭ്യാസ ഉപ ജില്ലയിലെ മികച്ച വിദ്യാലയമായ തലവൂര്‍ ഗവ.യൂ.പി.സ്കൂള്‍ കൊല്ലം ജില്ലയില്‍ തന്നെ അറിയപ്പെടുന്ന വിദ്യാലയമാണ്.
ഓരോവര്‍ഷവും വ്യത്യസ്തമായ തനതും വേറിട്ടതുമായ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയം ഏറ്റെടുത്ത് നടപ്പിലാക്കുന്നു.2013-14 അക്കാദമിക വര്‍ഷത്തില്‍ ലൈബ്രറി നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. "ഞാനും എന്റെ സ്കൂള്‍ ലൈബ്രറിയും " എന്ന പ്രോജക്ടാണ് ഇതിനായി ആസൂത്രണം ചെയ്തിരിക്കുന്നത്.പ്രശസ്ത സാഹിത്യകാരന്‍ ഞ്ജാനപീഠം അവാര്‍ഡ് നേടിയ ശ്രീ.എസ്സ്.കെ.പൊറ്റക്കാടിന്റെ നൂറാം ജന്മവാര്‍ഷികവര്‍ഷമായ 2013-14 വിവിധക്ലബ്ബുകളുടേയും ലൈബ്രറിയുടേയും നേതൃത്വത്തില്‍ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളോടെ ആഘോഷിക്കുന്നു.
എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം നില്‍ക്കുന്ന PTA സ്കൂളിന്റെ ശക്തിയാണ്. ഒപ്പം മാതൃസമിതി അംഗങ്ങളും ജനപ്രതിനിധികളും പിന്തുണയുമായുണ്ട്.എങ്കിലും ചിലകാര്യങ്ങളില്‍ ഇനിയും കൂടുതല്‍ മുന്നേറാനുണ്ട്.അതിനുള്ള ശ്രമത്തിലാണ് വിദ്യാലയം.
കഴിഞ്ഞവര്‍ഷം ബി.ആര്‍.സി. തലത്തില്‍ "സാംസ്കാരികോത്സവം 2013” സംഘടിപ്പിച്ചത് ഈ വിദ്യാലയത്തില്‍ വച്ചായിരുന്നു. പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഈ പരിപാടി ഡോക്കുമെന്റ് ചെയ്യാന്‍ എത്തിയിരുന്നു.